Breaking News

അമ്പലത്തറയിൽ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവ് ചെടി ; എക്സൈസ് സംഘം പിടിച്ചെടുത്തു


കാഞ്ഞങ്ങാട്: കെട്ടിടത്തിന്റെ ടെറസിൽ നട്ടുവളത്തിയ കഞ്ചാവ് ചെടിഎക്സൈസ് സംഘം പിടിച്ചെടുത്തു. അമ്പലത്തറ ടൗണിൽ കുഞ്ഞഹമ്മദ് എന്നയാളുടെ കെട്ടിടത്തിന്റെ ഇടയിൽ നിന്നും പച്ചക്കറി നട്ടു വളർത്തിയതിന്റെ ഇടയിൽ നിന്നാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ എക്സൈസ് സംഘം  കഞ്ചാവ് ചെടി കസ്റ്റഡിലെടുത്തത്.

കെട്ടിടത്തിൽ കാട് കൊത്തുന്ന ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത് . സംഭവത്തിൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല 

No comments