Breaking News

അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം: കോട്ടക്കല്‍ ചെട്ടിയാന്‍ കിണറില്‍ അമ്മയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. സഫ്‌വയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസ്സുകാരി ഫാത്തിമ സീന, ഒരു വയസ്സുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ നിന്നും കണ്ടെത്തി.സഫ്‌വയുടെ ഭര്‍ത്താവാണ് മരണവിവരം പൊലീസിനെ വിളിച്ചറിയിച്ചത്. മൃതദേഹങ്ങള്‍ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയതെന്നാണ് പ്രാഥമിക നിഗമനം.


No comments