Breaking News

ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് ചിറ്റാരിക്കാൽ ഉപജില്ല ചാമ്പ്യന്മാർ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു




ചിറ്റാരിക്കാൽ : പാലാവയൽ സെന്റ് ജോൺസ് നീന്തൽ കുളത്തിൽ നടന്ന ജില്ലാ സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ചിറ്റാരിക്കാൽ ഉപജില്ല 316 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 76 പോയിന്റ് നേടി ഹൊസ്ദുർഗ് ഉപജില്ല രണ്ടും 52 പോയിന്റ് നേടി ചെറുവത്തൂർ ഉപജില്ല മൂന്നാം സ്ഥാനവും നേടി.
പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു. എഇഒ ടി ഒ ഉഷാകുമാരി അധ്യക്ഷയായി.
ജില്ലാ കോഡിനേറ്റർ കെ മധുസൂദനൻ, പ്രിൻസിപ്പൽ ഡോ.മെഡലിൻ മാത്യു, പ്രശാന്ത് സെബാസ്റ്റ്യൻ, എം വി ബാലചന്ദ്രൻ, തേജസ് ഷിന്റോ, സോമി അറയ്ക്കൽ, എം എ ജിജി എന്നിവർ സംസാരിച്ചു.  സ്കൂൾ മാനേജർ ഫാ.ജോസ് മാണിക്കത്താഴെ സമ്മാനം വിതരണം ചെയ്തു.


No comments