Breaking News

ഡിഡിഎഫ് കോൺഗ്രസിൽ ലയിച്ചു ജയിംസ് പന്തമാക്കൽ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു


തിരുവനന്തപുരം  : ഡിഡിഎഫ് കോൺഗ്രസിൽ ലയിച്ചു. ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചു കൊണ്ടുള്ള കത്ത് ജെയിംസ് പന്തമാക്കൽ കെ പിസി സി പ്രസിഡന്റിന് കൈമാറി. തിരുവന്തപുരം കെ പി സി സി ആസ്ഥാനത് എത്തിയാണ് രാജികത്ത് കൈമാറിയത്. ഏഴാം തിയതി ചിറ്റാരിക്കാലിൽ വിപുലമായ പൊതുയോഗം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജെയിംസ് പന്തമാക്കലിനെയും മറ്റ് സഹപ്രവർത്തകരെയും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. കെ സുധാകരന് പുറമെ കാസർഗോഡ് എംപിയും കോൺഗ്രസ്‌ നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താനും പങ്കെടുത്തു

No comments