Breaking News

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് ഈ മാസം 15വരെ അപേക്ഷിക്കാം


ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഈ വര്‍ഷം തുടങ്ങുന്ന ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് ഈ മാസം 15വരെ അപേക്ഷിക്കാം. തിരഞ്ഞെടുത്ത പ്രാദേശിക കേന്ദ്രത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് അപേക്ഷകര്‍ക്ക് ഹാജരാകാം. പരിശോധനക്കുള്ള തീയതി തിരഞ്ഞെടുക്കാനുള്ള സൗകര്യം അഡ്മിഷന്‍ ലിങ്കില്‍ ഉണ്ട്. പഠിതാക്കളുടെ സൗകര്യാര്‍ത്ഥം പൊതു അവധി ദിവസങ്ങളിലും പ്രവേശനടപടികള്‍ എല്ലാ മേഖല കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശന യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധന ഇല്ല. യു.ജി.സി അംഗീകാരം ലഭിച്ച ഭാഷാ വിഷയങ്ങളായ ബി .എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, എം.എ ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവര്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആണ് ഹാജരാകേണ്ടത്. ബന്ധപ്പെടേണ്ട നമ്പര്‍ -8281087576

വെബ്സൈറ്റ് www.sgou.ac.in

No comments