Breaking News

മരിച്ചയാളുടെ റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് റേഷൻ സാധനം തട്ടിയെടുത്ത 
കട ഉടമക്ക് സസ്പെൻഷൻ ബേഡകത്താണ് സംഭവം


ബേഡകം : ബേഡകം വലിയപാറ റേഷൻ കടയിൽ റേഷൻ വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കട ഉടമ ശങ്കരനാരായണഭട്ടിന്‌ (എസ് എൻ ഭട്ട്) സസ്‌പെൻഷൻ. വേളാഴി സി ലക്ഷ്മിയും  വേളാഴി ബ്രാഞ്ച് സെക്രട്ടറി എ ബാലകൃഷ്ണനും താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകിയ പരാതിയിലാണ്‌ നടപടി.
മരിച്ചയാളുടെ റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് റേഷൻ കടയുടമ എസ് എൻ ഭട്ട് അരി, ആട്ട, പഞ്ചസാര തുടങ്ങിയ സാധനങ്ങൾ അനധികൃതമായി എഴുതിയെടുക്കുന്നുവെന്നാണ് പരാതി.
റേഷൻ കടയ്ക്ക് സമീപത്തുള്ള എസ് എൻ ഭട്ടിന്റെ പലചരക്കുകടയിലേക്ക് റേഷൻ കടയിൽനിന്നു സാധനങ്ങൾ കടത്തുന്നതായും പരാതിയിൽ പറയുന്നു. 2468072707 നമ്പർ റേഷൻകാർഡ് ഉടമസ്ഥർ അഞ്ച് വർഷം മുമ്പ് മരിച്ചതാണ്. വേളാഴി ശേഖരൻ നായർ 2016ലും ഭാര്യ നാരായണിയമ്മ 2017ലും മരിച്ചു. ഇവരുടെ റേഷൻ കാർഡ് നമ്പർ ഉപയോഗിച്ചാണ് തിരിമറി.
പരാതിക്കാരിൽ സി ലക്ഷ്മി മരിച്ച നാരായണിയമ്മയുടെ സഹോദരിയാണ്. താലൂക്ക് സപ്ലൈ ഓഫീസ് ആർഐ പി വി ശ്രീനിവാസൻ നേരിട്ടെത്തി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സിവിൽ സപ്ലൈസ് ഓഫീസർ ഇടപെട്ടാണ് ഉടൻ നടപടിയുണ്ടായത്.



No comments