Breaking News

തലശേരി അതിരൂപതയുടെ സഹകരണത്തോടെ സിപിഐഎം നേതൃത്വത്തിൽ നിർമ്മിച്ച നരിമാളം പെരുംകുളത്ത് നിർമിച്ച പുതിയ റോഡിന്റെ ഉദ്ഘാടനം തലശ്ശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു


കരിന്തളം: സിപിഐഎം ഏ കെ ജി നഗർ ബ്രാഞ്ചിന്റെയും, കിനാനൂർ ലോക്കൽ കമ്മറ്റിയുടെയും നേതൃത്വത്തിൽ തലശ്ശേരി അതിരൂപതയുടെ സഹകരണത്തോടെ നരിമാളം പെരുംകുളത്ത് നിർമിച്ച പുതിയ റോഡിന്റെ ഉദ്ഘാടനം  തലശ്ശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു, ചായ്യോത്ത് സെന്റ് അൽഫോൻസ ചർച് വികാരി ഫാദർ ലൂയി മരിയദാസ്, സിപിഐഎം ലോക്കൽ സെക്രട്ടറി കെ കുമാരൻ,  സിപിഐഎം നീലേശ്വരം ഏരിയ കമ്മറ്റി അംഗം ഷൈജമ്മബെന്നി, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ അംഗം പി  ധന്യ , ബ്രാഞ്ച് സെക്രട്ടറി വി ഗോപാലകൃഷ്ണൻ സൂര്യതേജസ്സ് പുരുഷസംഘം സെക്രട്ടറി ഉണ്ണികൃഷ്ണൻ ,സൂര്യതേജസ്സ് വായനശാല സെക്രട്ടറി  വേണുഗോപാലൻ,  ഏ രാജകുമാരൻ  എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു

No comments