Breaking News

മുള ഉത്പന്നങ്ങളുടെ പരിശീലന കളരി ഒരുക്കി മാലോത്ത് കസബയിലെ കുട്ടിപ്പോലീസുകാർ....


 എസ് പി സി യുണിറ്റ് കേരള ബാംബൂ കമ്മ്യൂണിൻ്റെ സഹകരണത്തോടു കൂടി ജി എച്ച് എസ് എസ് മാലോത്തു കസബയിൽ ഏകദിന ശില്പശാല   സംഘടിപ്പിച്ചു. മുള വൽക്കരണം,മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലന കളരി,മുള ഉത്പന്നങ്ങളുടെ പ്രദർശനം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ശില്പശാലയിൽ അരങ്ങേറി..കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കരകൗശല വിദഗ്ദർ നേതൃത്വ കൊടുത്ത പരിപാടിയിൽ കേഡറ്റുകൾ ആവേശത്തോടെ പങ്കെടുത്തു..ജില്ല പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.ചിറ്റാരിക്കാൽ ഇൻപ്‌സ്പെക്ടർ ഓഫ് പോലീസ് രഞ്ജിത്ത് രവീന്ദ്രൻ, കേരള ബാംബൂ കമ്മ്യുൺ സെക്രട്ടറി വിധു  സർക്കാർ,പ്രസിഡൻ്റ് മോളി,കൊന്നക്കാട് വന സംരക്ഷണ സമിതി പ്രസിഡൻ്റ് തമ്പാൻ,സ്കൂൾ പി ടി എ പ്രസിഡൻ്റ് സനോജ് മാത്യൂ, പി ടി എ അംഗം അനിൽ ,എം പി ടി എ പ്രസിഡൻ്റ് അമൃത ,വെള്ളരിക്കുണ്ട്  സ്റ്റേഷനിലെ ഓഫീസർ റെജികുമാർ,എസ് പി സി ചാർജ് വാഹകരായ ജോബി ജോസ്,ജോജിത പി ജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.






No comments