Breaking News

പനത്തടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു അപകടം നിരവധിപേർക്ക് പരിക്ക്


രാജപുരം : പനത്തടി ടൗണിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം സന്ദർശിച്ചു മടങ്ങി വരുമ്പോഴാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്നത് കർണാടക സ്വാദേശികളാണെന്നാണ് സൂചന . ബസിൽ ഏകദേശം 49 പേർ ഉണ്ടായിരുന്നു. റാണിപുരം കണ്ട ശേഷം ബേക്കൽ കോട്ടയിലേക്ക് പോകുകയായിരുന്നു സംഘം 

മൈസൂര്‍ ബാബ അറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ഉദ്യോഗസ്ഥരാണ് ബസിൽ ഉണ്ടായിരുന്നത് .
എല്ലാവരെയും പുറത്തെടുത്ത് പരിക്കേറ്റ 20ല്‍ അധികം പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരം അല്ല എന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് അറിയിച്ചു.

No comments