Breaking News

നാല് മാസത്തെ പരിശീലനത്തിനൊടുവിൽ അരങ്ങേറ്റത്തിനൊരുങ്ങി എണ്ണപ്പാറ ഉരുട്ടിക്കുന്ന് ധ്വനി വാദ്യകലാസംഘം 29ന് വൈകിട്ട് തായന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രപരിസരത്താണ് അരങ്ങേറ്റം


എണ്ണപ്പാറ: 4 മാസത്തെ നിരന്തര പരിശീലനത്തിനൊടുവിൽ എണ്ണപ്പാറ ഉരുട്ടിക്കുന്ന് ധ്വനി വാദ്യ കലാസംഘം അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഉരുട്ടിക്കുന്ന് കോളനിയിലെ 25 പേരാണ് ശിങ്കാരിമേളം പരിശീലിക്കുന്നത്. 8 വയസുകാരി മുതൽ 55 വയസുകാരൻ വരെ അടക്കുന്ന സംഘത്തിൽ വിദ്യാർത്ഥികളാണ് കൂടുതൽ. തൊഴിലുറപ്പിനും മറ്റ് കൂലിപ്പണിക്കും പോകുന്ന സാധാരണക്കാരാണ് വാദ്യകലാ സംഘത്തിലുള്ളത്. ഞായറാഴ്ച്ച ദിവസങ്ങളിലാണ് പരിശീലനം, അരങ്ങേറ്റം അടുത്തതോടെ ഇപ്പോൾ എല്ലാവരും ലീവെടുത്ത് ശനിയാഴ്ച്ചയും കൂടി പരിശീലനത്തിനെത്തുന്നു.

പയ്യന്നൂർ ഫോക്ക്ലാൻഡിന്റെ കീഴിലെ പരിശീലകനായ ബാബു കോളംകുളമാണ് ഇവരുടെ ഗുരു.

ജനുവരി 29 ന് വൈകിട്ട് 4 മണിക്ക് തായന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് വാദ്യകലാ സംഘത്തിൻ്റെ അരങ്ങേറ്റം നടക്കും. ഫോക് ലാൻ്റ് ചെയർമാൻ ഡോ.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. കോടോംബേളൂർ പഞ്ചായത്ത് അംഗങ്ങളായ എ.അനിൽകുമാർ, എ.ബാലകൃഷ്ണൻ, രാജീവൻ സംസാരിക്കും. അരങ്ങേറ്റത്തിന് ശേഷം അവതരിപ്പിക്കാൻ നിരവധി അവസരങ്ങൾ ഇതിനോടകം ധ്വനി വാദ്യകലാ സംഘത്തിന് ലഭിച്ചു കഴിഞ്ഞു.







No comments