Breaking News

ബളാൽ കല്ലൻചിറ മഖാം ഉറൂസ് ജനുവരി 26നു ആരംഭിക്കും 28ന് രാത്രി 8മണിക്ക് ഉത്തര മേഖല ദഫ് മുട്ട് മത്സരംവെള്ളരിക്കുണ്ട്: മലയോര മേഖലയിൽ മത സൗഹർത്തതിന് പേര് കേട്ട ബളാൽ കല്ലൻചിറ മഖാമുറൂസ് ജനുവരി 26നു ആരംഭിച്ച് 30ന് സമാപിക്കും.

ഈ പ്രാവശ്യത്തെ ഉറൂസിന് വൈ വിധ്യങ്ങളായ പരിപാടിളാണ് ഉൾകൊള്ളിച്ചിട്ടുള്ളത്. 26ന് വ്യാഴം രാവിലെ 8മണിക്ക് ഉറൂസ് കമ്മിറ്റി ചെയർമാൻ ജനാബ് എ സി എ ലത്തീഫ് പതാക ഉയർത്തുന്നതോടെ ഉറൂസിനു തുടക്കമാകും. അന്ന് രാത്രി 7മണിക്ക് സംയുക്ത ജമാ അത് വൈസ് പ്രസിഡന്റ്‌ വി കെ അസീസിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റും, കാഞ്ഞങ്ങാട് സംയുക്ത ജമാ അത് ഖാസിയുമായബഹു -സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉത്ഘാടനം ചെയ്യും. യു കെ മുഹമ്മദ്‌ നിസാമി മുഖ്യ പ്രഭാഷണം നടത്തും സംയുക്ത ജമാ അത് ട്രഷർ എം കെ അബൂബക്കർ ഹാജി,വൈസ് പ്രസിഡന്റ്‌ മുബാറക് ഹസ്സൈനാർ ഹാജി എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും ഷഫീക് സഅദി, മുഹമ്മദ്‌ ഫർഹാൻ ഹുദവി, മുബാറക് വാഫി, അഷ്‌കർ ദാരിമി, എന്നിവർ, ടി എം ബഷീർ സ്വാഗതം പറയും.സംബന്ധിക്കും.27ന് ഉച്ചക്ക് നടക്കുന്ന ഖത്തം ദുആയിൽ അബ്ദുൽ കരീം ബാഖവി നേതൃത്വം നൽകും വൈകിട്ട് 7മണിക്ക് ഉത്തര മേഖല ഖുർ ആൻ പാരായണമത്സരം നടക്കും.ജമാ അത് സെക്രട്ടറി റഷീദ് കെ പി യുടെ അധ്യക്ഷതയിൽ അബ്ദുൽ ബാസിത് നിസാമി മട്ടന്നൂർ ഉത്ഘാടനം ചെയ്യും. ഷഫീക് സഅദിഉൽബോധന പ്രസംഗം നടത്തും.ഹനീഫ എൽ കെ സ്വാഗതം പറയും ഖുർ ആൻ പാരായണമത്സരത്തിൽഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥ മാക്കുന്ന വർക്ക്‌ 5001,3333,1501രൂപ ക്യാഷ് പ്രൈസും മോമെന്റൊയും നൽകും, പങ്കെടുക്കുന്ന മുഴുവൻ വ്യക്തികൾക്കും സർട്ടിഫിക്കറ്റും നൽകും.മഹല്ലിൽ നിന്നും മത വിദ്യാഭ്യാസ രംഗത്ത് ഉന്നത ബിരുദം കരസ്തമാക്കിയ ശംസുദ്ധീൻ വാഫി, സാദിക്ക് അസ്ഹരി, അബ്ദുൽ ഖാദർ യമാനി, മുഹമ്മദലി ദാരിമി എന്നിവരെ ആദരിക്കും.അസീസ് മൗലവി, അനീസ് മൗലവി, എന്നിവർ സംബന്ധിക്കും, 28ന് രാത്രി 8മണിക്ക് ഉത്തര മേഖല ദഫ് മുട്ട് മത്സരം നടക്കും പഞ്ചായത്ത്‌ മെമ്പർ ടി അബ്ദുൽഖാദർ ഉത്ഘാടനം ചെയ്യും, പി നസീർ അധ്യക്ഷത വഹിക്കും, എ ഹസ്സൈനാർ സ്വാഗതം പറയും, ശംസുദ്ധീൻ വാഫി മുഖ്യ പ്രഭാഷണം നടത്തും, ദഫ് മുട്ട് മത്സരത്തിൽ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥ മാക്കുന്നവർക്ക് 13,333,7777,3333രൂപ ക്യാഷ് അവാർഡും, ട്രോഫിയും സമ്മാനിക്കും.29ന് നടക്കുന്ന ആത്മീയ സമ്മേളനം സംയുക്ത ജമാ അത് പ്രസിഡന്റ്‌ സി കുഞ്ഞാഹമ്മദ് ഹാജി പാലക്കി ഉത്ഘാടനം ചെയ്യും ജമാ അത് പ്രസിഡന്റ്‌ ബഷീർ എൽ കെ അധ്യക്ഷത വഹിക്കും പ്രമുഖ പണ്ഡിതൻ സയ്യിദ് അലി തങ്ങൾ കുമ്പോൽ കൂട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകും. സംയുക്ത ജമാ അത് വൈസ് പ്രസിഡന്റ്‌ സുറൂർ മൊയ്‌ദു ഹാജി, സെക്രട്ടറി ബഷീർ ആറങ്ങാടി എന്നിവർ മുഖ്യതിഥികളായിപങ്കെടുക്കും, മുജീബ് എൽ കെ സ്വാഗതം പറയും, മുഹമ്മദ്‌ ഇല്യാസ് മൗലവി, അബ്ദുൽ അസീസ് ലത്വീഫി എന്നിവർ സംബന്ധിക്കും. രാത്രി 10മണിക്ക് പ്രശസ്ത കാഥികൻ സുബൈർ തൊട്ടിക്കലിന്റെ അഫ്സൂസിന്റെ രോമാഞ്ചം എന്ന ചരിത്ര കഥാ പ്രസംഗം നടക്കും.30ന് ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന നടക്കുന്ന സമാപന സമ്മേളനം ഉറൂസ് കമ്മിറ്റി ചെയർമാൻ എ സി എ ലത്തീഫിന്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി ശ്രി രാജ്‌മോഹൻ ഉണ്ണിത്താൻ ഉൽഘാടനം ചെയ്യും. സയ്യിദ് അൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾകൂട്ട് പ്രാർത്ഥനക്കും മോലീദ് പാരായണത്തിനും നേതൃത്വം നൽകും കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ, ശ്രി രാജു കട്ടക്കയം, ഡോക്ടർ സജി മറ്റംഎന്നിവർ മുഖ്യധികളായി മുർഷിദ് ഫൈസി, സുബൈർ ഫൈസി, അബൂബക്കർ മൗലവി, എന്നിവർ സംസാരിക്കും.സി എം ബഷീർ സ്വാഗതവും പി നസീർ നന്ദിയും പറയും, തുടർന്ന് ആയിരങ്ങൾക്കുള്ള അന്നദാനത്തോടെഈ വർഷത്തെ ഉറൂസ് സമാപിക്കും.

No comments