Breaking News

വെള്ളരിക്കുണ്ടിൽ ആധാർ എൻറോൾമെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: പുതിയ ആധാർ കാർഡ് അപേക്ഷ, ആധാർ പുതുക്കൽ, തിരുത്തൽ, കുട്ടികൾക്കുള്ള ആധാർ കാർഡ് ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ വെള്ളരിക്കുണ്ട് അക്ഷയ കേന്ദ്രത്തിൽ ആധാർ എൻറോൾമെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ സിൽവി ജോസഫ്, എം.പി രാഘവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഹരീഷ് പി നായർ, നന്ദകുമാർ, ഏ.സി.എ ലത്തീഫ്, വി.കുഞ്ഞിക്കണ്ണൻ, ബാബു കോഹിനൂർ, ഷാജിവെള്ളം കുന്നേൽ ഗ്രേസി, ജാക്ക്സ് തുടങ്ങിയവർ സംസാരിച്ചു.

No comments