Breaking News

പെൺകുട്ടിയെ ഫോണിലും പിന്തുടർന്നും ശല്യപ്പെടുത്തുന്നതായി പരാതി ; യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ്


ചിറ്റാരിക്കാൽ : വെസ്റ്റ് എളേരി വരക്കാടിൽ പെൺകുട്ടിയെ ഫോണിലും ബൈക്കിലും പിന്തുടർന്ന് ശല്യപെടുത്തിയ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. മാലോം സ്വദേശിയായ നിധീഷ് എന്ന യുവാവിനെതിരെയാണ് കേസ് എടുത്തത്.പല ദിവസങ്ങളിലും ബസിലും ബസ്സിന് പിറകിൽ ബൈക്കിലും പിന്തുടർന്നെന്നും പരാതിയിൽ പറയുന്നു. വരക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്

No comments