Breaking News

ബേളൂർ ഗവ:യു.പി സ്കൂളിൽ ഇംഗ്ലീഷ് കാർണിവെലും ഇംഗ്ലീഷ് തീയ്യറ്ററും സംഘടിപ്പിച്ചു


ബേളൂർ: എസ്.എസ്.കെ കാസർഗോഡ് ബി ആർ സി.ഹൊസ്ദുർഗ് ൻ്റെ ആഭിമുഖ്യത്തിൽ ബേളൂർ ഗവ: യു പി സ്കൂളിൽ നടത്തിയ ഇംഗ്ലിഷ് കാർണിവലും ഇംഗ്ലിഷ് തിയ്യറ്ററും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി.ശ്രീജ ഉദ്ഘാടനം ചെയ്തു, വിവിധ സ്റ്റാളുകളിൽ കുട്ടികൾ ഇംഗ്ലിഷ് ഭാഷ ഉപയോഗിച്ചു കൊണ്ട് കച്ചവടം നടത്തി ഇംഗ്ലിഷിൻ്റെ പ്രായോഗികതലത്തിലേക്ക് എത്തിക്കാൻ ഈ പരിപാടിക്ക് സാധിച്ചു ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡൻ്റ് ശ്രീ പി ദാമോദരൻ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ എസ്, പിടിഎ വൈ :പ്രസിഡൻ്റ് ബിജു എന്നിവർ സംസാരിച്ചു പ്രധാനാധ്യാപകൻ പി ഗോപി സ്വാഗതം പറഞ്ഞു പി ടി.എ.പ്രസിഡൻറ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു

No comments