Breaking News

കോളംകുളത്ത് നാടക ദീപം തെളിയിക്കലും, പ്രതിഭകളെ അനുമോദിക്കലും നടന്നു കോളംകുളത്ത് നാടക ദീപം തെളിയിക്കലും, പ്രതിഭകളെ അനുമോദിക്കലും നടന്നു


കോളംകുളം: കോളംകുളം റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെയും ഇ എം എസ്‌ വായനശാലയുടെയും സംയുക്താഭിമൂഖ്യത്തിൽ കൊളംകുളത്ത് വച്ചു ഇ വർഷം നടന്നു യുവജനോത്സവം, വിവിധ സ്കോളർഷിപ്, സംസ്ഥാന തലത്തിൽ കായിക മേഖലയിൽ മികച്ച പ്രകടനം നടത്തിയവർ, ജില്ലാ ഫുട്ബോൾ, വോളിബോൾ, സംസ്ഥാന, ജില്ലാ ടീമുകളിൽ കളിചവരും തുടങ്ങി വിവിധ മേഖലകളിൽ മികച്ചു നിന്ന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നടന്നു. ജില്ല യുത്ത് കോഡിനേറ്റർ എ വി ശിവപ്രസാദ്  പ്രതിഭകൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. പരുപാടിയിൽ വായനശാല പ്രസിഡന്റ്‌ അനുഷ, സെക്രട്ടറി കെ മണി,ക്ലബ്‌ സെക്രട്ടറി തോമസ് എന്നിവർ സംസാരിച്ചു, തുടർന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  കൊടക്കാട് നടത്തുന്ന സംസ്ഥാന നാടകോത്സവിന്റെ പ്രചാരണാർത്ഥം വായനശാലയിൽ നാടക ദീപം തെളിയിക്കുകയും ചെയ്തു. പരിപാടിയിൽ നുറു കണക്കിന് ആളുകൾ പങ്കെടുത്തു

No comments