Breaking News

ലഹരിവിരുദ്ധ സന്ദേശം നൽകി നെല്ലിയടുക്കം എയുപി സ്കൂൾ തയ്യാറാക്കിയ ഹ്രസ്വചിത്രം "കമ്മിറ്റ്മെന്റ്'' റിലീസ് ചെയ്തു


നെല്ലിയടുക്കം: സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ മുന്നേറ്റം എന്ന സന്ദേശമുയർത്തി നെല്ലിയടുക്കം എയുപി സ്കൂൾ തയ്യാറാക്കിയ 'കമിറ്റ്മെന്റ്' എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശന കർമ്മം കാസർകോട് ഡിവൈഎസ്പി എം എ മാത്യു നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി എസ് ബിന്ദു അധ്യക്ഷയായി. ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എം സൂര്യനാരായണനെ പഞ്ചായത്ത് സ്ഥഇരംസമിതി ചെയർമാൻ കെ വി സന്തോഷ്കുമാർ ആദരിച്ചു. കെഎസ്ടിഎ 

ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ, എൻ എം പുഷ്പലത, കെ വി സന്തോഷ്, സുനിത ശ്രീധരൻ, വി അശോകൻ, പി ഗീത എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ  കെ കരുണാകരൻ സ്വാഗതവും സേനഹലത നന്ദിയും പറഞ്ഞു.

No comments