Breaking News

ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നൽകി യാചകൻ




ചെന്നൈ: തമിഴ്നാട് മന്ത്രിസഭയുടെ ദുരിചതാശ്വാസ നിധിയിലേക്ക് 50ലക്ഷം രൂപ സംഭാവന നല്‍കി യാചകന്‍. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ യാചകാനായ പൂല്‍പാണ്ഡ്യന്‍ ആണ് വന്‍ തുക സംഭാവനയായി നല്‍കിയത്.




2020 മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ കൊറോണ ദുരാതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയാണ് ഇയാള്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന്, വിവിധ ജില്ലാ കളക്ടര്‍മാരുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് തവണ 10,000 രൂപ വീതം സംഭാവന നല്‍കി. ഭിക്ഷാടനത്തില്‍നിന്ന് ലഭിക്കുന്ന അധിക തുകയാണ് ഇയാള്‍ ദുരിതാശ്വാസ നിധിക്ക് നല്‍കിയത്. 72 കാരനായ പൂല്‍പാണ്ഡ്യന് തുടക്കകാലത്ത് മുബൈയില്‍ ആണ് ജോലി ചെയ്തിരുന്നത്.




ഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് ഇയാള്‍ വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചുവന്നത്. മക്കളുടെ വിവാഹ ശേഷം തനിച്ചായ ഇയാള്‍ അധികമായി കിട്ടിയ തുകയെല്ലാം ദുരിതാശ്വാസ നിധിക്ക് സംഭാവന നല്‍കുകയായിരുന്നു. താന്‍ തനിച്ചായതുകൊണ്ട് ഭിക്ഷയായി കിട്ടുന്ന തുകയുടെ ഒരു വിഹിതം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്. 2020 സ്വാതന്ത്ര്യദിനത്തില്‍ പൂല്‍പാണ്ഡ്യന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മധുര ജില്ലാ കളക്ടറില്‍ നിന്ന് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു

No comments