Breaking News

അട്ടേങ്ങാനം ചെന്തളം ഊരിലെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ദാമോദരൻ പദ്ധതി നാടിന് സമർപ്പിച്ചു


അട്ടേങ്ങാനം: കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാ വാർഡിലെ അട്ടേങ്ങാനം ചെന്തളം ഊരിലെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്. പി ദാമോധരൻ ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സണുമായ ജയശ്രീ എൻ എസ് അദ്ധ്യക്ഷത വഹിച്ചു, എട്ടാം വാർഡ് മെമ്പർ പി ഗോപി, എച്ച് നാഗേഷ്, എസ്.ടി പ്രമോട്ടർ സുധ, എന്നിവർ സംസാരിച്ചു, വാർഡ് കൺവീനർ റനീഷ് വി സ്വാഗതവും കുടിവെള്ള കമ്മറ്റി കൺവീനർ സുധപ്രകാശൻ നന്ദിയും പറഞ്ഞു

No comments