Breaking News

ബളാംതോട് ചാമുണ്ഡിക്കുന്നിൽ 10 വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു


രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്നിൽ 10 വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിപ്രഭാകരൻ വിനീത ദമ്പതികളുടെ മകൻ അർജുൻ (കണ്ണൻ-10) ആണ് മരിച്ചത്. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂൾ 5-ാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. വൈകിട്ട് അമ്മവീട്ടിൽ എത്തിയതായിരുന്നു അർജുൻ. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ

തിരച്ചിലിലാണ് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സഹോദരങ്ങൾ ദേവിക പ്രഭാകർ. മഹേശ്വർ പ്രഭാകർ.

No comments