Breaking News

അഴിമതി ആരോപണം ; കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.രവി രാജിവക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്തോഫീസ് ധർണ്ണ നടത്തി


പരപ്പ: അഴിമതിക്കാരുടെയും, തട്ടിപ്പ് വീരൻമാരുടെയും കൂടാരമായി സി.പി.എം അധപതിച്ചുവെന്ന് ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ആരോപിച്ചു.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി നടപടിക്ക് ശുപാർശ ചെയ്യപ്പെട്ട സി പി എം നേതാവായ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.രവി രാജിവക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടത്തിയ പഞ്ചായത്താഫീസ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ധർണയിൽ ബി.ജെ.പി. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് വരയിൽ അധ്യകനായി. കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് ബളാൽ കുഞ്ഞിക്കണ്ണൻ, ബിജെപി ജില്ലാ കമ്മിറ്റിയംഗം പ്രമോദ് വർണം, വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, രാഹുൽ പരപ്പ എന്നിവർ പ്രസംഗിച്ചു. വി.സി.പത്മനാഭൻ സ്വാഗതവും, രവി പാലക്കീൽ നന്ദിയും പറഞ്ഞു.

No comments