Breaking News

"ഹാത് സെ ഹാത് ജോഡോ അഭിയാൻ " ബളാൽ മണ്ഡലത്തിൽ പ്രവർത്തനം ഊർജിതമാക്കി കോൺഗ്രസ്‌


കൊന്നക്കാട് :ജനഹൃദയങ്ങളിലാണ് കോൺഗ്രസ് എന്ന് തെളിയിച്ച രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ ഐ സി സി ആരംഭിച്ച ഹാത് സെ ഹാത് ജോഡോ അഭിയാൻ പദ്ധതിയുടെ ബൂത്ത്‌ തല പ്രചരണവും ഭവന സന്ദർശനത്തിനും ബളാൽ മണ്ഡലം നൂറ്റി ഇരുപത്തി നാലാം ബൂത്തിൽ തുടക്കം കുറിച്ചു. അതോടൊപ്പം കെ പി സി സി യുടെ പ്രവർത്തന ഫണ്ട്‌ സമാഹരണത്തിന്റെ ഭാഗമായുള്ള 138 ചലെഞ്ച് നും  124 ത് ബൂത്തിൽ തുടക്കമായി.ബൂത്ത്‌ പ്രസിഡന്റ്‌ സിറിൽ സെബാസ്റ്റ്യനിൽ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് കെ പി പി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് ഡാർലിൻ ജോർജ് കടവൻ 138 ചലഞ്ച്  ഉത്ഘാടനം  ചെയ്തു. ഭവന സന്ദർശനത്തിനും കെ പി സി സി യുടെ 138 ചലഞ്ചിനും മികച്ച പ്രതികരണമാണ് പൊതു ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് കോൺഗ്രസ്‌ പ്രവർത്തകർ പറഞ്ഞു.ബൂത്ത്‌ പ്രസിഡന്റ്‌ സിറിൽ സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ, സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, ജവഹർ ബാൽ മഞ്ച് ബളാൽ മണ്ഡലം കോർഡിനേറ്റർ സുബിത് ചെമ്പകശേരി,സി യു സി പ്രസിഡന്റ്‌ മോഹനൻ തിമിരി,സി യൂ സി സെക്രട്ടറി സീത ലക്ഷ്മി, മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി അടുക്കത്തിൽ, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല എന്നിവർ പങ്കെടുത്തു.

No comments