Breaking News

കത്തുന്ന ചൂടിൽ പറവകൾക്ക് കുടിനീർ ഒരുക്കി കരിന്തളം മുക്കടയിലെ ബാലസംഘം കൂട്ടുകാർ


കരിന്തളം: വേനൽ കടുത്തതോടെ  പക്ഷിമൃഗാദികൾ കുടി വെള്ളം കിട്ടാതെ വ ലയുകയാണ്. കടുത്ത ചൂട് താങ്ങാനാവാതെ നിരവധി പക്ഷികൾ ചത്തു വീഴുകയാണ്. ദാഹജലം കിട്ടാതെ വലയുന്ന പക്ഷികൾക്ക് കുടിനീർ ഒരുക്കുകയാണ് മുക്കടയിലെ ബാലസംഘം കൂട്ടുകാർ. യൂണിറ്റിലെ 60 ഓളം കൂട്ടുകാരാണ് അവരുടെ വീട്ടു പറമ്പിൽ പക്ഷികൾക്ക് കുടിക്കാൻ പാകത്തിൽ ദാഹജലം ഒരുക്കി വെച്ചിരിക്കുന്നത്. കുട്ടികൾ കുടിനീർ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്ത്  നിരവധി പക്ഷികളാണ് ദിവസേന എത്തി വെള്ളം കുടിക്കുന്നത്. ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ലെന്നും സകല ജീവജാലങ്ങൾക്കും ഒരുപോലെ ജീവിക്കാനുള്ളതാണെന്നും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചുകൊണ്ട് ഈ കുട്ടികൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. പറവകൾക്ക് കുടിനീർ ഒരുക്കുന്ന പരിപാടിക്ക്  യൂണിറ്റ് ഭാരവാഹികളായ നന്ദകിഷോർ, അനൈന മുത്തത്തിൽ, ദേവാർജന, ദേവപ്രിയ എന്നിവർ നേതൃത്വം നൽകി

No comments