പെരിയ ആയമ്പാറ സിമെറ്റ് നഴ്സിങ് കോളേജിലെ 12 വിദ്യാർഥിനികൾ തലമുടി ദാനം ചെയ്തു
പെരിയ : ആയമ്പാറ സിമെറ്റ് നഴ്സിങ് കോളേജിലെ 12 വിദ്യാർഥിനികൾ തലമുടി ദാനംചെയ്തു. അദ്വയ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചാണ് കേശദാന ക്യാമ്പ് നടത്തിയത്.ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽ വിങ് കോ ഓർഡിനേറ്റർ അനിത രാജ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ആര്യ പ്രേമിന്റെ മുടി മുറിച്ച് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ദിവ്യ മാത്യു അധ്യക്ഷയായി.
No comments