Breaking News

രണ്ട് ലക്ഷം രൂപയുടെ മരങ്ങൾ മുറിച്ചുകടത്തി രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം: പറമ്പിൽ അതിക്രമിച്ചുകയറി രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തിയതായി കേസ്. കണ്ണൂർ പെരിങ്ങളം കാര്യാട് സൗത്തിലെ നസീറ മൻസിലിൽ ടി.കെ.ബഷീറിന്റെ മകൻ നൗഷാദിന്റെ(43) പനത്തടി മാച്ചി പള്ളിയിലുള്ള പറമ്പിൽ നിന്നുമാണ് രണ്ട് ലക്ഷത്തോളം രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നൗഷാദിന്റെ പരാതിയിൽ മാച്ചിപള്ളിയിലെ ടി.വി.നാരായണൻ(75) ഭാര്യ താര(69) എന്നിവർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.

No comments