Breaking News

സഖി വൺ സ്റ്റോപ്പ് സെന്റർ കാസർകോട് അണങ്കൂരിൽ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു


സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിന് കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം അതിക്രമങ്ങൾക്കെതിരെ സമൂഹത്തിൽ പൊതുബോധം ഉയർന്നു വരേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കാസർകോട് അണങ്കൂരിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഖി വൺ സ്റ്റോപ്പ്സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി . പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പരിചരണവും നൽകുന്നതിനുള്ള സഖി വണ്‍ സ്റ്റോപ്പ് സെൻറർ  അഭയ കേന്ദ്രമാണ്. സഖി വൺ സ്റ്റോപ്പ് സെന്ററിന് സംസ്ഥാനത്തെ 14 ജില്ലകളിലും സ്വന്തമായി കെട്ടിടം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ച വർക്ക് ആവശ്യമായ കൗൺസിലിംഗ് വൈദ്യസഹായം, ചികിത്സ. നിയമസഹായം പോലീസ് സംരക്ഷണം ഒറ്റപ്പെടുന്നവർക്ക് സുരക്ഷിതമായ അഭയസ്ഥാനം എന്നിങ്ങനെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്നതിനാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സഖി സെൻറർ ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കാസർകോട് ജില്ലയിൽ ഇതുവരെ സഖി വൻസ്റ്റോപ്പ് സെൻറർ വഴി 580 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . 336 കേസുകൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ് . 14 പോക്സോകേസുകളാണ്. . 50 കേസുകളിൽ പോലീസ് സഹായം ലഭ്യമാക്കി. 27 പേർക്ക് കൗൺസിലിംഗ് നൽകി .46 പേർക്ക് നിയമസഹായം നൽകി .19 പേർക്ക് മെഡിക്കൽ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.അണങ്കൂരിൽ നടന്ച ടങ്ങിൽ ഉദ്ഘാടന ശിലാഫലകം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു.വീഡിയോ കോൺഫറൻസ് റൂം കാസർഗോഡ് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ ജില്ലാ നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ പി രാജ്മോഹൻ  ഉദ്ഘാടനം ചെയ്തു .ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മുഖ്യാതിഥിയായി . വനിതാ ശിശുവികസനവകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക ഓൺലൈനിൽ സംസാരിച്ചു. .ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ , ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എം മല്ലിക,  ,ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക് ,ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ സി.സുധ., സ്റ്റേറ്റ് നിർഭയ സെൽ പ്രോഗ്രാം ഓഫീസർ എം പ്രഭ, കൗൺസിലർ സമീറ അബ്ദുൽ റസാഖ് സംസാരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി എസ് ഷിംന സ്വാഗതവും വനിതാ സംരക്ഷണ ഓഫീസർ പി. ജ്യോതി നന്ദിയും പറഞ്ഞു.  ജില്ലാ സപ്ലൈ ഓഫീസർ ഷൈജുമോൻ , പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അനസ്  വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

No comments