Breaking News

1 മുതൽ 9വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ സ്കൂളിൽ വന്ന് പരീക്ഷയ്ക്ക് പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്


കാസർകോട്: ഒന്നുമുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെ സ്കൂളിൽ വന്ന് പരീക്ഷയ്ക്ക് പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി.ഹൈസ്കൂളിന്റെ ഭാഗമല്ലാത്ത ഒന്നുമുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഹൈസ്കൂളിന്റെ ഭാഗമായ ഒന്നുമുതൽ 9 വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഈ സൗകര്യം ഒരുക്കണം പൊതുവിദ്യാഭ്യാസ ഡയറക്ടറിനാണ് ഈ നിർദ്ദേശം നൽകിയത് കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ അംഗം പി പി ശ്യാമള ദേവി എന്നിവരുൾപ്പട്ട ഡിവിഷൻ ബഞ്ചാണ് ഈ നിർദ്ദേശം നൽകിയത്

No comments