Breaking News

കെട്ടിടനികുതി, പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയക്കെതിരെ ബളാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി


വെള്ളരിക്കുണ്ട് : കെട്ടിടനികുതി, പെർമിറ്റ്, അപേക്ഷ ഫീസുകൾ കു ത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിയക്കെതിരെ ബളാൽ   ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. 1500 സ്ക്വയർ ഫീറ്റ് വീട് പണിയുന്ന ഒരു സാധാരണക്കാരന് നിലവിൽ 490 രൂപ അടയ്ക്കേണ്ട അവസ്ഥയിൽ നിന്ന് ഇനി മുതൽ 7000 രൂപ അടയ്ക്കേണ്ട സ്ഥിതിയാണ്.ഇത് ഇടത്തരക്കാരായ ജനങ്ങളുടെ ഭവന നിർമ്മാണ സ്വപ്നക്കൾക്ക് തിരിച്ചടിയാകുമെന്നും യോഗം വിലയിരുത്തി.ഇതോടൊപ്പം പ്രളയം ,കോവിഡ് ദുരന്തങ്ങൾ നേരിട്ട സാധാരണ ജനങ്ങൾ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കാർഷിക മേഖലയിൽ ജീവിയ്ക്കുന്ന  ബളാൽ പഞ്ചായത്തിലെ സാധാരണ ജനങ്ങളെ ഒരു അധിക വരുമാനവും പഞ്ചായത്തിന് ആവശ്യമില്ലന്ന് യു.ഡി.എഫ് ഭരണസമിതി നിലപാടടുത്തു. പെർമിറ്റ് ഫീസ്, റഗുലറൈസേഷൻ ഫീസ്, ലേ ഔട്ട് ഫീസ് തുടങ്ങി സർക്കാർ വർധിപ്പിച്ച ഫീസുകൾ അന്യായമാണെന്നും ഇത് പിൻവലിക്കണമന്നുമായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഇത് നടപ്പിലാക്കാൻ ആവശ്യമായ സോഫ്റ്റ് വെയർ ക്രമീകരണങ്ങൾ നടത്തി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടാനും ഭരണ സമിതി തീരുമാനിച്ചു.

No comments