Breaking News

ബിഷപ്പ് പാംബ്ലാനി റബ്ബർ ബോർഡ് വൈസ് ചെയർമാനുമായി ചർച്ച നടത്തി റബ്ബർ വില മുന്നൂറാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബോർഡ് വൈസ് ചെയർമാൻ


തലശ്ശേരി : ബി.ജെ.പി.യുമായി ബന്ധം  ദൃഢമാക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ ബി.ജെ.പി , എൻ. ഡി എ.നേതാക്കളെ ബിഷപ്പ് ഹൗസിലേക്ക് ക്ഷണിച്ച് തലശ്ശേരി അതിരൂപത ബിഷപ്പ് പാംബ്ലാനിയുടെ ആലക്കോട് റബ്ബർ പ്രസംഗത്തിനു ശേഷം ഹിന്ദു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നീണ്ട നിര ബിഷപ്പ്സ് ഹൗസിലെത്തി ഒടുവിലത്തെ സന്ദർശനമാണ് ബി ഡി. ജെ. എസ്. നേതാവും റബ്ബർ ബോർഡ് വൈസ് ചെയർമാനുമായ കെ.എ. ഉണ്ണിക്കൃഷ്ണൻ്റേത്. റബ്ബർ വില മുന്നൂറിലെത്തിക്കണമെന്ന ബിഷപ്പിൻ്റെ ആവശ്യം വരുന്ന ലോക് സഭാ ഇലക്ഷന് മുമ്പായി കേന്ദ്ര ഗവൺമെൻ്റ് പരിഗണിക്കുന്ന കാര്യം ഉണ്ണികൃഷ്ണൻ ചർച്ച ചെയ്തു.

No comments