Breaking News

ഈസ്റ്റർ ദിനത്തിൽ ജില്ലയിലെ ബിജെപി നേതാക്കൾ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചു


പരപ്പ: ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ ബിജെപി  നേതാക്കളും പ്രവർത്തകരും ഈസ്റ്റർ ആശംസകളുമായി  ക്രൈസ്തവ വിശ്വാസികളുടെ ഭവനങ്ങളിൽ എത്തി.

ക്രിസ്ത്യൻ  ജനസമൂഹം ബിജെപിയോട് അടുക്കുന്നു എന്ന   വിലയിരുത്തലിനിടയിലാണ്  ഭവന സന്ദർശനം ജില്ലാ പ്രസിഡൻറ്  രവീശ തന്ത്രി കുണ്ടാർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോയി ജോസഫ് ബി ജെ പി വെള്ളരികുണ്ട് മണ്ഡലം ജന സെക്രട്ടറി ശ്രീജിത്ത്,ട്രഷറർ രവി പാലക്കി കൃഷ്ണകുമാർ കൊട്ടോടി, ജില്ലാ കമ്മറ്റി അംഗം പ്രമോദ് വർണം, കെ.കെ.വേണുഗോപാൽ തുടങ്ങിയവർ ഭവനസന്ദർശനത്തിൽ  പങ്കെടുത്തു. റോയി ജോസഫ് ,ജോൺ മാസ്റ്റർ പരപ്പ, വിനീഷ് കനകപള്ളി, തോമസ് ചുളളിക്കര, തോമസ് സെബാസ്റ്റ്യൻ പനത്തടി തുടങ്ങി നിരവധി വീടുകൾ സന്ദർശിച്ചു ബി ജെ പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഈസ്റ്റർ സന്ദേശം നൽകി 

No comments