Breaking News

കാഞ്ഞങ്ങാട് ഹവാല പണവുമായി ഉദുമ സ്വദേശി പോലീസ് പിടിയിൽ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്  ഹവാല പണം പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കുഴൽ പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ  കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ് KL 60  J 4464 നമ്പർ സ്കൂട്ടിയിൽ നിന്നും 5.93 ലക്ഷം രൂപ കുഴൽ പണവുമായി ഉദുമ എരോലിലെ മുഹമ്മദ്‌ അനസ്  (33) എന്നയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ സിപി ഓ മാരായ അനീഷ്, രമിത് എന്നിവർ ഉണ്ടായിരുന്നു

No comments