Breaking News

ഇസാഫ് ബാങ്കിന്റെ നേതൃത്വത്തിൽ ചുള്ളിക്കര തൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ ബാലജ്യോതി കുട്ടികൾക്കായി മെർവീല്ലിയ -2023 വേനൽകാല ക്യാമ്പ് സംഘടിപ്പിച്ചു



രാജപുരം :  ഇസാഫ് ബാങ്കിന്റെ നേതൃത്വത്തിൽ ചുള്ളിക്കര തൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ ബാലജ്യോതി കുട്ടികൾക്കായി മെർവീല്ലിയ -2023വേനൽകാല ക്യാമ്പ് സംഘടിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ആൻസി, വാർഡ് കൺവീനർ കുഞ്ഞിക്കണ്ണൻ, ഊര് മൂപ്പൻ ഗോപാലൻ, ഫെസിലിറ്റേറ്റർ സേതു,ഇസാഫ് ഡിവിഷണൽ മാനേജർ ജിബിൻ വർഗീസ്. കോടോം ബ്രാഞ്ച് ഹെഡ് ജിബിൻ വി കെ, മാനേജർ വിഷ്ണു, സുബിൻ എന്നിവർ സംബന്ധിച്ചു.   രണ്ടു ദിവസങ്ങളായി 50 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ജയൻ കാടകം, മുഹമ്മദ്‌ ഫൈസൽ, ബാലജ്യോതി കോർഡിനേറ്റർ അമൽ, റൂബിന എന്നിവർ ക്ലാസുകൾ നയിച്ചു.

No comments