Breaking News

വെള്ളരിക്കുണ്ട് പന്നിത്തടം അംഗനവാടിക്ക് വിഷു കൈനീട്ടമായി ടെലിവിഷനും കസേരകളും നൽകി കിനാനൂർ വന സംരക്ഷണ സമിതി


വെള്ളരിക്കുണ്ട്: കിനാനൂർ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട്  എ.കെ.ജി നഗറിലെ പന്നിത്തടം അംഗൺവാടി കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ 20 ബേബി ചെയറും, വിനോദത്തിനായി സ്മാർട്ട് ടെലിവിഷനും നൽകി. പരിപാടി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. വിനോദ് പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേയർമാൻ പി.വി ചന്ദ്രൻ, വാർഡമെമ്പർ എം.ബി രാഘവൻ , അപർണ ചന്ദ്രൻ, കേശവൻ എo ആർ, സണ്ണി എം. എന്നിവർ സംസാരിച്ചു. അംഗനവാടി വർക്കർ സുമ ടിവി സ്വാഗതം പറഞ്ഞു

No comments