Breaking News

അബ്കാരി കേസ് പ്രതിയെ സാഹസീകമായി പിടികൂടി ബേവിഞ്ച സ്വദേശി ഹാഷിമിനെയാണ് പിടികൂടിയത്


കാസർഗോഡ് : നിരവധി അബ്കാരി കേസുകളിലെ പ്രതിയും അക്രമകാരിയുമായ യുവാവിനെ എക്‌സൈസ് സാഹസീകമായി പിടികൂടി. ബേവിഞ്ച സ്വദേശി ഹാഷിമിനെയാണ് ബദിയഡുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്.വിനുവും സംഘവും പെരുമ്പള കുണ്ടടുക്കത്ത് വെച്ച് കീഴ്‌പ്പെടുത്തിയത്. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെ വലയിലായ ഇയാളെ കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ് ഐസക്കിന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ബദിയഡുക്ക എക്‌സൈസ് 406.08 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഹാഷിം അറസ്റ്റിലായിരിക്കുന്നത്.

No comments