Breaking News

കർണ്ണാടക തിരഞ്ഞെടുപ്പ് ; പുളിങ്ങോം മുണ്ടറോട്ട് ബൂത്തിൽ ശക്തമായ പോളിംഗ്


പുളിങ്ങോം: കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിരാജ്പെട്ട് നിയമസഭാ മണ്ഡലത്തിലെ ഒമ്പതാം നമ്പർ ബൂത്തായ മുണ്ടറോട്ട് ഫോറെസ്റ്റ് ഓഫീസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പുളിങ്ങോത്തിനോട് ചേർന്ന സ്ഥലമാണ് മുണ്ടറോട്ട് ഫോറസ്റ്റ് ഓഫീസ്. ഇവിടെ ആകെ 42 പേർക്കാണ് വോട്ടവകാശമുള്ളത്. കൂടുതലും മലയാളികൾ തന്നെ. രാവിലെ 9 മണിയോടെ 16 പേർ വോട്ടു ചെയ്തു കഴിഞ്ഞു. ഏറ്റവും അവസാനം ഇവിടെ വോട്ടെടുപ്പ് നടന്നത് പഞ്ചായത്ത്  തിരഞ്ഞെടുപ്പാണ്. അന്ന് ആകെ വോട്ട് ചെയ്തത് 16 പേർമാത്രമായിരുന്നു. ഇത്തവണ പോളിംഗ് ഉയരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്പ്രിസൈഡിങ് ഓഫീസർ രമേശ്‌, ലീന എന്നിവരാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

No comments