Breaking News

ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംഘാടക സമിതി യോഗം ചേർന്നു


ചിറ്റാരിക്കാൽ: കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ലിറ്ററസി പദ്ധതി ഈസ്റ്റ് എളേരി പഞ്ചായത്തിൽ വിജയിപ്പിക്കുന്നതിനു വേണ്ടി 22.05.2023 ന് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ സംഘാടക സമിതി യോഗം ചേർന്നു.

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസഫ് മുത്തോലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ മേഴ്സി മാണി, വിവിധ വാർഡുകളിലെ പഞ്ചായത്ത് മെമ്പർമാർ, മുൻ മെമ്പർമാർ , ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, ഡയറ്റ് പ്രതിനിധികൾ, അദ്ധ്യാപകർ, കുടുംബശ്രീ പ്രതിനിധികൾ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


 ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ ശ്രീമതി. മേഴ്‌സി മാണി സ്വാഗതം ആശംസിച്ചു.  റിസോഴ്സ് പേഴ്സൺ ശ്രീ ടി.വി.ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ശ്രീ.സാബു കിഴക്കേൽ, ബിനോ വര്ഗീസ്  എന്നിവർ സർവേ നടപടിക്രമങ്ങൾ വിശദീകരിച്ചു. സർവശ്രീ കെ.കെ. മോഹനൻ, ബാലചന്ദ്രൻ വി. ബി., ശ്രീമതി സതീദേവി, സിന്ധു ടോമി, സോണിയ വേലായുധൻ. തേജസ് ഷിന്റോ,അനിൽ മാസ്റ്റർ, പ്രമോദ് മാസ്റ്റർ, കെ.വി. രവി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഇൻ ചാർജ് ശ്രീ സന്തോഷ് കുമാർ നന്ദി പറഞ്ഞു.


പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് മുത്തോലി ചെയർമാനായും സെക്രട്ടറി ഇൻ ചാർജ് സന്തോഷ്കുമാർ കൺവീനർ ആയും,റിസോഴ്സ് പേഴ്സൻ ടി വി, ചന്ദ്രൻ കോർഡിനേറ്ററായും 40 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 25.03.2023 ന് സർവേ നടത്താനുള്ള വോളന്റീർമാർക്ക് പഞ്ചായത്തുതല പരിശീലനം നല്കാനും 30.05.2023 ന് സർവേ പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു.


തുടർന്ന്  ജില്ലാ പഞ്ചായത്തിന്റെ  തുടർപ്രവർത്തനങ്ങൾക്ക് അനുസരിച്ചു്, പദ്ധതി പൂർത്തിയാക്കി, ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്താക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ നടത്തുന്നതിനും  തീരുമാനിച്ചു.

No comments