Breaking News

"ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം": ആശാ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു കിനാനൂർ കരിന്തളം പഞ്ചായത്ത് കൺവൻഷൻ കോയിത്തട്ടയിൽ നടന്നു


കരിന്തളം: വിശ്രമമില്ലാതെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് ആശാ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കോയിത്തട്ടയിൽ നടന്ന കൺവെൻഷൻ സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു പ്രേമലത അധ്യക്ഷയായി. ഏരിയാ സെക്രട്ടറി എം.ലിഷ എ ശൈലജ.എം. നിഷ പി.വി.ഗീത എന്നിവർ സംസാരിച്ചു. കെ.ടി. ബീന സ്വാഗതം പറഞ്ഞു

ഭാരവാഹികൾ: പി.വി.ഗീത പ്രസിഡണ്ട് ) എ. ശൈലജ (വൈസ് പ്രസിഡണ്ട്) എം. നിഷ (സെക്രട്ടറി) എം.കെ. ഉഷ (ജോ: സെക്രട്ടറി) സി.രമ ട്രഷറർ)

No comments