Breaking News

കേരളാ കോൺഗ്രസ് (എം) നടപ്പിലാക്കുന്ന കാരുണ്യഭവന നിർമ്മാണ പദ്ധതിക്ക് വെള്ളരിക്കുണ്ടിൽ കട്ടില വച്ചു തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയ മറ്റം ആശിർവദിച്ചു


വെള്ളരിക്കുണ്ട്: യശശ്ശരീരനായ കെ എം മാണി സാറിന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി കേരളാ കോൺഗ്രസ് (എം) നടപ്പിലാക്കുന്ന കാരുണ്യഭവനനിർമ്മാണ പദ്ധതി അഭിനന്ദനമർഹിക്കുന്നു എന്ന് തലശ്ശേരി അതിരുപതാ എമരിറ്റസ് ആർച്ചു ബിഷപ് മാർ ജോർജ് വലിയ മറ്റം. ഭവനത്തിന്റെ കട്ടില വെപ്പ് കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് എം കാസർഗോഡ് ജില്ലാ കമ്മറ്റിയും, ബളാൽ മണ്ഡലം കമ്മിറ്റിയും  കരുണ്യഭവന പദ്ധതതിയിലൂടെ നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തികൾ അശീർവദിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ. കുടിയേറ്റ ജനതയുടെ ആവശ്യങ്ങളിൽ അവരോടൊപ്പം നിലയുറപ്പിച്ച ശക്തനും ധീരനുമായ നേതാവായിരുന്നു ശ്രീ കെ എം മാണി എന്നും, വെളിച്ച വിപ്ലവത്തിലൂടെ മലയോരങ്ങളിൽ പ്രകാശവും , സാമൂഹിക ജലസേചന പദ്ധതിയിലൂടെ ജല ലഭ്യതയും, കാരുണ്യ ചികിൽസാപദ്ധതിയിലൂടെ രോഗികൾക്ക് സാന്ത്വനവും, നൽകിയ മാണിസാർ കൈവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ജനനായകനായിരുന്നു എന്നും അഭിവന്ദ്യപിതാവ് അനുസ്മരിച്ചു. ഈ ഭവന നിർമ്മാണപദ്ധതിക്ക് നേതൃത്വം നൽകുന്നവരെയും സാമ്പത്തികമായി സഹായിക്കുന്നവരെയും ദൈവം സമൃദ്ധമായി  അനുഗ്രഹിക്കട്ടെ എന്നും പിതാവ് ആശംസിച്ചു. 

വെള്ളരിക്കുണ്ട് ഫൊറോനാവികാരി  വെരി. റവ. ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം സഹകാർമ്മികനായിരുന്നു. 


 സാംസ്കാര വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന സ്വാഗതം പറഞ്ഞു. കൺവീനർ ബിജു തൂളിശ്ശേരി നന്ദിയും പറഞ്ഞു.  കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ചാക്കോ തെന്നി പ്ലാക്കൽ, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്  ജോസ് ചെന്നക്കാട്ട് കുന്നേൽ, ബളാൽ മണ്ഡലം പ്രസിഡന്റ്  ടോമി മണിയൻതോട്ടം, ജോസ് കാക്കക്കൂട്ടുങ്കൽ, ടോമി ഈഴറേട്ട്, ലിജിൻ ഇരുപ്പക്കാട്ട്, സിപിഎം വെള്ളരിക്കുണ്ട് ലോക്കൽ സെക്രട്ടറി സണ്ണി മങ്കയം, ജേക്കബ് കാനാട്ട്, മാത്യു കാഞ്ഞിരത്തിങ്കൽ, തങ്കച്ചൻ വടക്കേമുറി, ജോസ് പേണ്ടാനത്ത്, ടോമി കുമ്പാട്ട്, ടിമ്മി എലിപുലിക്കാട്ട്, ബേബി പന്തല്ലൂർ, ജോഷ്ജോ ഒഴുകയിൽ, മേരി ചുമ്മാർ,ഷീല പാലത്തിങ്കൽ, ജോസുകുട്ടി പാലമറ്റം, സൈമൺ മൊട്ടയാനിയിൽ,തുടങ്ങിയവർ സംസാരിച്ചു.

No comments