കരിന്തളത്ത് തനിച്ച് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു
കരിന്തളം: കരിന്തളം തോളേനിയിൽ വൃദ്ധയെ വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. കരിന്തളം ഗവൺമെൻറ് കോളേജിന് സമീപം മെയിൻ റോഡരികിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സി ലക്ഷ്മിക്കുട്ടിയമ്മയെ ( 80) ആണ് ഇന്ന് രാത്രിയോടെ വീട്ടിൽ മരിച്ച കാണപ്പെട്ടത്.ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷ്മിക്കുട്ടി അമ്മ തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ്.വൈകുന്നേരം ആയിട്ടും വീട്ടിൽ ലൈറ്റ് കാണാത്തതിനാൽ അയൽവാസികൾ നോക്കുമ്പോൾ വീടിൻ്റെ അടുക്കള ഭാഗം തുറന്നു കാണപ്പെടുകയും വൃദ്ധയെ അകത്തു വീണു കിടക്കുന്ന നിലയിലും കാണപ്പെട്ടത്.വീടിൻ്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ നീലേശ്വരം പ്രിൻസിപ്പൽ എസ് ഐ ജി ജിഷ്ണു ,എസ് ഐ കെ വി പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഥലത്ത് പോലീസ് കാവലെർപ്പെടുത്തി. ഇൻക്വസ്റ്റ് നാളെ രാവിലെ . സിപിഐഎം കരിന്തളം വെസ്റ്റ് ബ്രാഞ്ച് അംഗവുമാണ്.ഭർത്താവ് പരേതനായ രവീന്ദ്രൻ നായർ.മകൾ പ്രഭ (ഓമച്ചേരി).മരുമകൻ:എം സി സുധാകരൻ.
No comments