Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു


പരപ്പ : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗവും എളേരി ഡിവിഷന്റെ പ്രതിനിധിയുമായ ഇ. ടി. ജോസിന് വരണാധികാരി ഡെപ്യൂട്ടി കലക്ടർ രഘു മണി സത്യ പ്രതിജ്ഞ ചെല്ലി കൊടുത്തു. തുടർന്ന് വാർഡ് കളുടെ മുൻഗണന ക്രമത്തിൽ മറ്റ്‌  ജനപ്രതിനിധികൾക്ക് മുതിർന്ന അംഗം സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.. 

തുടർന്ന് ആദ്യ ഭരണ സമിതി യോഗം ചേർന്നു.. മുഴുവൻ ജന പ്രതിനിധികളും സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.. പുതിയ ഭരണ സമിതി യുടെ  പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27/12/25ന് നടത്തുന്നതിന് യോഗം തീരുമാനിച്ചു   ചടങ്ങിൽ മുൻ ഭരണ സമിതി പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾ,പൊതു ജനങ്ങൾ,സാമൂഹ്യ പ്രവർത്തകർ. ജീവനക്കാർ എന്നിവരുടെ നിറ സാന്നിധ്യം കൊണ്ട് ശ്രെദ്ധേയമായിരുന്നു...

No comments