വർഗ്ഗീസ് നർക്കിലക്കാടിന്റെ 'കടൽ കാണാത്ത ചെറുമീനുകൾ' ചെറുകഥാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: പുസ്തകവണ്ടി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന, വർഗ്ഗീസ് നർക്കിലക്കാടിന്റെ ആദ്യ കഥാസമാഹാരമായ 'കടൽ കാണാത്ത ചെറുമീനുകൾ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കാഞ്ഞങ്ങാട് പുസ്തകവണ്ടിയിൽ വെച്ച് എഴുത്തുകാരിയും അഭിനേത്രിയുമായ സി.പി ശുഭ ടീച്ചർ നിർവ്വഹിച്ചു. പരിപാടിയിൽ കവി വിനു വേലാശ്വരം, ജയേഷ് കൊടക്കൽ, നബിൻ ഒടയഞ്ചാൽ, അശ്വതി തുടങ്ങിയവർ സംബന്ധിച്ചു. കുന്നുംകൈ എ.യു.പി സ്കൂൾ പ്രധാനാദ്ധ്യാപകനാണ് വർഗ്ഗീസ് നർക്കിലക്കാട്. 2025 ഡിസംബർ 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്നുംകൈ സ്കൂളിൽ വെച്ച് ബഹുമാനപ്പെട്ട ചിറ്റാരിക്കാൽ ഏ.ഇ.ഒ ജസീന്ത ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ എഴുത്തുകാരനും സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ പുസ്തകപ്രകാശനം നടത്തും. കുന്നിൻ മുകളിലെ വായനക്കാരി എന്ന പേരിൽ പ്രശസ്തയായ കെ.സതീദേവി പുസ്തകമേറ്റു വാങ്ങുന്ന ചടങ്ങിൽ സി.പി ശുഭ ടീച്ചർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
No comments