Breaking News

പാർട്ണർഷിപ്പ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടിയ ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ കേസ്. പടന്ന



കാസർകോട്: പാർട്ണർഷിപ്പ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടിയ ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ കേസ്. പടന്നക്കാട് സ്വദേശിയും സൈനീകനായ സിജെ വിഷ്ണുവാ(28)ണ് തട്ടിപ്പിനിരയായത്. ഇയാളുടെ പരാതിയിൽ ഉത്തരാഖണ്ഡ് നൈനിതാൾ സ്വദേശി രാഹുൽബട്ടി(8)നെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ മെയ് മാസം ചതിയിലൂടെ മണിചെയിൻ ബിസിനസിൽ ചേർത്ത് 6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിഷ്ണുവിന്റെ പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊലീസിന്റെ ബോധവൽക്കരണം നടക്കുന്നതിനിടയിലും തട്ടിപ്പ് വർധിക്കുകയാണ്. അഭ്യസ്ഥവിദ്യരായ ആളുകളാണ് ഇത്തരം കെണികളിൽ അധികം ചെന്നുപെടുന്നതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ നീലേശ്വരത്തെ ഒരു ഡോക്ടറും ഇത്തരം തട്ടിപ്പിനിരയായിട്ടുണ്ട്.

No comments