Breaking News

രാവണേശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


രാവണേശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥി രമിത്ത് (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീടിനകത്ത് തൂങ്ങിയ നിലയിൽ കാണപ്പെട്ട രമിത്തിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല

രാവണേശ്വരം കുന്നുപാറയിലെ  കരിപ്പാടക്കൻ വീട്ടിൽ രാധാകൃഷ്ണന്റെയും രജിതയുടെയും മകനാണ്.  സഹോദരി: റിതിക. പഠനത്തിൽ മിടുക്കനും ചെസ്സ് താരവുമായ രമിത്തിന്റെ മരണം സ്കൂളിനെയും നാടിനെയും കണ്ണീരിലാഴ്ത്തി.


No comments