മലയോര ഹൈവെയിലുള്ള വള്ളിക്കടവ് പാലത്തിന് 4.69 കോടി രൂപ അനുവദിച്ചു
മാലോം : കാഞ്ഞങ്ങാട് മണ്ഡലത്തിലെ വള്ളിക്കടവ് പാലം പുനർ നിർമ്മാണത്തിന് 4.69 കോടി രൂപ അനുവദിച്ചതായി ഇ ചന്ദ്രശേഖരൻ എം എൽ എ യുടെ ഓഫീസ് അറിയിച്ചു.മലയോര ഹൈവേയിൽ കോളിച്ചാൽ - ചെറുപുഴ റീച്ചിൽ ഉള്ള വള്ളിക്കടവ് പാലം താരതമ്യേന ചെറുതും കാലപ്പഴക്കവും കൊണ്ട് പുനർ നിർമ്മിക്കേണ്ടതിനാൽ സമർപ്പിച്ച വിശദ പദ്ധതിരേഖക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്.9 മീറ്റർ വീതിയും ഇരുഭാഗത്തും ഒന്നര മീറ്റർ ഫുട്പാത്തോടു കൂടിയുമുള്ള പാലത്തിന് മൂന്ന് സ്പാനുകൾ ഉണ്ടാകും . ഒരു സ്പാന് 18 മീറ്ററും രണ്ട് സ്പാനുകൾക്ക് 17.65 മീറ്ററും വീതം നീളം ഉണ്ടാകും. പാലത്തിൻ്റെ വള്ളിക്കടവ് ഭാഗത്ത് 67 മീറ്ററും ചിറ്റാരിക്കാൽ ഭാഗത്ത് 103 മീറ്ററും അപ്പ്രോച്ച് റോഡ് കൂടി നിർമ്മിക്കുന്നതാണ്. സാങ്കേതിക്കാനുമതി ലഭ്യമാക്കി പാലം നിർമ്മാണം എത്രയും വേഗത്തിൽ ആരംഭിക്കുന്നതാണ്.
No comments