വിബി -ജി റാം ബില്ലിനെതിരെ കരിന്തളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും ബില്ല് കത്തിച്ച് പ്രതിഷേധവും നടന്നു
കരിന്തളം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു കൊണ്ട് വികാസ് ഭാരത് ഗ്യാരണ്ടി റോസ് കാർ അതിജീവിത മിഷൻ ബില്ലിനെതിരെ കെ എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാമരത്തു നടന്ന പ്രതിഷേധത്തിൽ പ്രതിഷേധം അലയടിച്ചു. ബില്ലിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും ബില്ല് കത്തിച്ച് പ്രതിഷേധവും നടന്നു. തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധ സംഗമം സി പി എം കരിന്തളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വരയിൽ രാജൻ ഉദ്ഘാടനം ചെയ്തു. ലെനിൻ പ്രസാദ് അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ, ഉഷരാജു, പി പി രാജേഷ് എന്നിവർ സംസാരിച്ചു. കെ നാരായണൻ, വി വി കുമാരൻ, മധു പള്ളപ്പാറ, യു സുരേശൻ , ബാലഗോപാലൻ ചിമ്മത്തോട്,, ഷിനി വാസു, ഷൈലജ സുരേഷ്, ഒ എം സുകുമാരൻ, വി കെ ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
No comments