Breaking News

ഇ.കെ നായനാർ ചരമദിനം ; സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണും ആസ്പത്രി പരിസരവും ശുചീകരിച്ചു


വെള്ളരിക്കുണ്ട് : ഇ.കെ.നായനാർ ചരമദിനത്തിൽ സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണും വെള്ളരിക്കുണ്ട് ആസ്പത്രി പരിസരവും ശുചീകരിച്ചു സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സഖാവ് പി ആർ ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി സുകുമാരൻ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി സഖാവ് സാബു കെ സി നേതൃത്വം നൽകി

മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി ശ്രീജ എം ആർ കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി മോഹനൻ പ്രസിഡൻറ് പി കെ രാമചന്ദ്രൻ ലൈബ്രറി കൗൺസിൽ അംഗം കെ  ദാമോദരൻ ബ്രാഞ്ച് സെക്രട്ടറിമാരായ സുമേഷ് രവീന്ദ്രൻ , വി പാർവതി ,ഷിനോജ് ഡിവൈഎഫ്ഐ നേതാക്കളായ സുകേഷ് ,അപ്പു ബളാൽ  ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാ ശിവൻ തുടങ്ങി 50 ഓളം വരുന്ന സിപിഐഎം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു

സി പി ഐ (എം) കിനാനൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചായ്യോത്ത് ശുചീകരണ പ്രവർത്തി നടത്തി. ഏരിയാ കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ.വി ഭരതൻ അധ്യക്ഷനായി. ടി.വി.രത്നാകരൻ, പി. ധന്യ. സി.ബി ബിജു , ജയൻ കെ.വി സുകുമാരൻ, കെ.വിജയൻ വി.നാരായണൻ സംസാരിച്ചു. ലോക്ക സെക്രട്ടറി എൻ.വി. സുകുമാരൻ സ്വാഗതം പറഞു




No comments