Breaking News

ഷോപ്പ് തൊഴിലാളികളുടെ ഇരിപ്പിടവകാശം ഉറപ്പാക്കുക, എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുക, ജില്ലയിലെ ഷോപ്പ് തൊഴിലാളികൾ 20 ന് കൂട്ടധർണ നടത്തും




കാഞ്ഞങ്ങാട്‌ : ഷോപ്പ് തൊഴിലാളികളുടെ ഇരിപ്പിടവകാശം ഉറപ്പാക്കുക, എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുക, ലേബർ ഇൻസ്‌പെക്ഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ജില്ലയിലെ ഷോപ്പ് തൊഴിലാളികൾ 20 ന് കൂട്ടധർണ നടത്തും. ഷോപ്പ്സ് ആന്റ്‌ കോമേഴ്‌ഷ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന്‌ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തുന്ന ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി ടികെ രാജൻ ഉദ്ഘാടനം ചെയ്യും.
ധർണ വിജയിപ്പിക്കാൻ കാഞ്ഞങ്ങാട് ചേർന്ന ജില്ലാ കൺവൻഷൻ തീരുമാനിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ്‌ ടി നാരായണൻ അധ്യക്ഷനായി. യൂണിയൻ ജില്ലാസെക്രട്ടറി കെ രവീന്ദ്രൻ, എം രാഘവൻ എന്നിവർ സംസാരിച്ചു. നിതിൻ തീർത്ഥങ്കര സ്വാഗതവും പറഞ്ഞു.

No comments