കൊത്തായിമുക്കിലെ ബീവറേജിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം കനക്കുന്നു
പയ്യന്നൂർ: നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിച്ചു കൊണ്ട് വിദേശമദ്യവില്പനശാല വാഹന പാർക്കിംഗ്. കുട്ടികളും സ്ത്രീകളും സന്ധ്യ കഴിഞ്ഞാൽ വിദേശ മദ്യവില്പനശാലയുടെ മുന്നിലൂടെ നടന്നു വരുന്നത് ഭയപ്പാടോടെ ആണ്. പരസ്യമദ്യപനവും മദ്യപരുടെ വിളയാട്ടവും കാരണം പ്രദേശത്തെ വീടുകൾ കഴിയുന്നവർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജനകീയ സമിതി രൂപീകരിച്ചു നടത്തുന്ന പ്രതിഷേധങ്ങളിൽ മാത്രം ആണ് പ്രദേശവാസികളുടെ ഏക പ്രതീക്ഷ. തിങ്കളാഴ്ച നടന്ന ജനകീയ പ്രതിരോധ ചങ്ങലയിൽ 200 പേർ അണിചേർന്നു.ബിജെപി മണ്ഡലം പ്രസിഡന്റ് പനക്കീൽ ബാലകൃഷ്ണൻ ബിജെപി സംസ്ഥാനസമിതി അംഗങ്ങൾ ആയ സി നാരായൺ അഡ്വക്കറ്റ് കെ.കെ ശ്രീധര പൊതുവാൾ എംപി രവീന്ദ്രൻ യൂത്ത് കോൺഗ്രസ് നേതാവ് പ്രശാന്ത് കോറോം കോൺഗ്രസ് നേതാവ് എ പി നാരായണൻ എന്നിവർ സംസാരിച്ചു . ജനകീയ സമിതി പ്രവർത്തക ഇ പി ശ്യാമള നന്ദി പറഞ്ഞു
No comments