കുന്നുംകൈയിൽ സിമന്റ് ലോഡുമായി വന്ന ലോറി കടയിലേക്ക് ഇടിച്ച് കയറി
കുന്നുംകൈ: സിമന്റ് കയറ്റി വന്ന ട്രക്ക് കുന്നുംകൈ ടൗണിലെ വ്യാപാരി തോമസിന്റെ കടയിലേക്കും തൊട്ടടുത്തുള്ള ജനത ഹോട്ടലിന്റെ മുൻ വശത്തേക്കും ഇടിച്ചു കയറി . ചിറ്റാരിക്കാൽ വഴി മൗക്കോട് ഭാഗത്തേക്ക് പോകേണ്ടിയിരുന്ന വാഹനം വഴിതെറ്റി രാത്രി കുന്നുംകൈ ജംഗ്ഷനിൽ എത്തുകയായിരുന്നു .രാവിലെ മൗക്കോട് ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കിന്റെ പിൻ ഭാഗം ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തെറിപ്പിച്ച് കുന്നുംകൈ ടൗണിലെ വ്യാപാരി തോമസിന്റെ കടയിലേക്കും തൊട്ടടുത്തുള്ള ജനത ഹോട്ടലിന്റെ മുൻ വശത്തേക്കും ഇടിച്ചു കയറി നിന്നു. ടൗണിൽ ആൾക്കാർ കുറഞ്ഞ സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.ചിറ്റാരിക്കാൽ പോലീസ് സ്ഥലത്ത് എത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
No comments