പ്രതിഷേധം ഫലം കണ്ടു , ഓടയിലെ മണ്ണ് നീക്കി തുടങ്ങി നിരന്തരം അപകടമുണ്ടാവുന്ന കുന്നുംകൈ ഭീമനടി റോഡിലെ പാങ്കയത്താണ് മണ്ണ് നീക്കി തുടങ്ങിയത്
കുന്നും കൈ: കുന്നുംകൈ ഭീമനടി റോഡിലെ പാങ്കയത്ത് അടിക്കടിയുണ്ടാവുന്ന വാഹനാപകടത്തെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായ സ്ഥലത്ത് ഓടയിലെ മണ്ണ് നീക്കം തുടങ്ങി.
മഴക്കാലം വന്നതോടെ ഈ ഭാഗത്ത് അപകടം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓടയിലെ മണ്ണ് നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയത് ഫലമായാണ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ പ്രാവശ്യം മഴ കാലത്തും ഇവിടെ രണ്ടു മൂന്നു വാഹനങ്ങൾ മറിയുകയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഈ ഭാഗത്ത് ഓടകളിലെ മണ്ണ് നീക്കം ചെയ്യുന്നത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് അടിയന്തരമായി മണ്ണ് നീക്കം നടത്താൻ പൊതുമരാമത്ത് അധികൃതർ തുനിഞ്ഞത്.ഇവിടെ ഉണ്ടായിരുന്ന കലുങ്കിലും മണ്ണ് അടിഞ്ഞു കൂടയിട്ടുണ്ട്.
മുമ്പ് റോഡ് നവീകരിച്ചപ്പോൾ ഓടകളിലെ മണ്ണ് നീക്കം ചെയ്യാമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പു നൽകിയെങ്കിലും നാളിതുവരെ തുടർ നടപടി ഉണ്ടായിട്ടില്ല. അടിക്കടിയുണ്ടാകുന്ന അപകടത്തെത്തുദർന്നാനു അധികൃതരുടെ കണ്ണുതുറപ്പിച്ചത്.
No comments