ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ സ്വാന്തനം ചാരിറ്റബിൾ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ സ്വാന്തനം ചാരിറ്റബിൾ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
സമൂഹത്തിലെ നിർധനരായ രോഗികൾക്ക് ആശ്വാസമാകാൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തൽ, രോഗികൾക്ക് ആവശ്യമായ സഹായഉപകരണങ്ങൾ വിതരണം ചെയ്യൽ, കിടപ്പുരോഗികൾക്കും സ്ഥിരമായി മരുന്ന് ആവശ്യം ഉള്ള രോഗികൾക്കുo, സാമ്പത്തികസഹായം ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് ഈ ചാരിറ്റബിൾ യൂണിറ്റ് ലക്ഷ്യം ഇടുന്നത്.
സൊസൈറ്റിയുടെ ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി നിർവഹിച്ചു.
തോമപുരം ഫോറോന വികാരി ഫാ. മാർട്ടിൻ കിഴക്കെത്തലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, പ്രശാന്ത് സെബാസ്റ്റ്യൻ, തോമസ് പോണാട്ട്, ബിനോ മാടപ്പാട്ട്, രാജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
No comments